Malappuram
കെ യു ടി എ സംസ്ഥാന സമ്മേളനം തിരൂരില്‍
മലപ്പുറം: കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നാളെയും മാര്‍ച്ച് 1, 2 തീയതികളിലുമായി തിരൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ 2.30ന് തിരൂര്‍ മുനിസിപ്പല്‍ സാംസ്‌കാരിക സമുച്ചയത്തില്‍ എം പി അബ്ദുസമദ് സമദാനി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒന്നിന് ദാറുസലാം ഓഡിറ്റോറിയത്തില്‍ മന്ത്രി മഞ്ഞളാംകുഴി അലി സമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്ക് ഉറുദു ഭാഷയുടെ വളര്‍ച്ചയില്‍ മതസ്ഥാപനങ്ങളുടെ പങ്ക്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഉറുദുവിന്റെ പങ്ക്, ഭാരതീയ സംസ്‌കാരത്തിന് ഉറുദുഭാഷ നല്‍കിയ സംഭാവനകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും.
രണ്ടിന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. 11.30ന് തലമുറ സംഗമവും 2.30ന് പ്രതിഭാ സംഗമവും നടക്കും. മലയാളം സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകളിലും ഉറുദു പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ കെ യു ടി എ പ്രസിഡന്റ് പി കെ അബൂബക്കര്‍, ജന.സെക്രട്ടറി ഇ കെ മുഹമ്മദ് ശാഫി, ട്രഷറര്‍ എം കുഞ്ഞിമൊയ്തീന്‍കുട്ടി, സെക്രട്ടറിമാരയ എന്‍ സന്തോഷ്, കെ പി ശംസുദ്ദീന്‍, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ പി മൊയ്തീന്‍കുട്ടി പങ്കെടുത്തു.






