International
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലേയുടെ മകന്‍ സെയിന്‍ നദല്ലേ അന്തരിച്ചു
ജന്മനാ സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായിരുന്നു.
വാഷിംഗ്ടണ്‍ | മൈക്രോസോഫ്റ്റ് സി ഇ ഒ സത്യ നദല്ലേയുടെ മകന്‍ സെയിന്‍ നദെല്ല (26) അന്തരിച്ചു. ജന്മനാ സെറിബ്രല്‍ പാഴ്‌സി രോഗബാധിതനായിരുന്നു.
സത്യനദല്ലേ മൈക്രോസോഫ്റ്റ് എക്‌സിക്യുട്ടീവ് സ്റ്റാഫിന് അയച്ച ഇ മെയിലിലാണ് മകന്റെ മരണവിവരം അറിയിച്ചത്. മകനെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നമെന്നും അദ്ദേഹം സന്ദേശത്തീല്‍ വ്യക്തമാക്കി.
2014ല്‍ സിഇഒയുടെ റോള്‍ ഏറ്റെടുത്തതു മുതല്‍, വികലാംഗരായ ഉപയോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതില്‍ നാദെല്ല ശ്രദ്ധ കേന്ദ്രീകരിച്ചു. സെയ്‌നിനെ വളര്‍ത്തുന്നതിലും പിന്തുണയ്ക്കുന്നതിലും താന്‍ പഠിച്ച പാഠങ്ങള്‍ ഉദ്ധരിച്ചായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള വ്യക്തമാക്കിയിരുന്നത്.







