Connect with us

From the print

വ്യാജ ഹൈക്കോടതി ഉത്തരവുകള്‍ നല്‍കി 129 വെബ്സൈറ്റുകള്‍ നിരോധിച്ചു; സൈബര്‍ സുരക്ഷയില്‍ കേന്ദ്രത്തിന് ഗുരുതര വീഴ്ച

രാജസ്ഥാന്‍, അലഹബാദ് ഹൈക്കോടതികളുടെ പേരിലുള്ള വ്യാജ ഉത്തരവുകള്‍ കാണിച്ച് ജൂലൈ 21നും സെപ്തംബര്‍ രണ്ടിനും കേന്ദ്ര ടെലികോം മന്ത്രാലയം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിർദേശം നല്‍കുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | വ്യാജ ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് 129 അനധികൃത ബെറ്റിംഗ് വെബ്സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതായി റിപോര്‍ട്ട്. റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ പുറത്തുവന്നത്.

രാജസ്ഥാന്‍, അലഹബാദ് ഹൈക്കോടതികളുടെ പേരിലുള്ള വ്യാജ ഉത്തരവുകള്‍ കാണിച്ച് ജൂലൈ 21നും സെപ്തംബര്‍ രണ്ടിനും കേന്ദ്ര ടെലികോം മന്ത്രാലയം വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിർദേശം നല്‍കുകയായിരുന്നു. ഹൈക്കോടതികളുടെ ഔദ്യോഗിക റെക്കോര്‍ഡുകളില്‍ ഇത്തരമൊരു ഉത്തരവില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
തങ്ങളുടെ പേരില്‍ പുറത്തുവന്ന ഉത്തരവ് വ്യാജമാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ സ്ഥിരീകരിച്ചു. അലഹബാദ് ഹൈക്കോടതിയും വിഷയം അന്വേഷിച്ചപ്പോൾ ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് പോലീസിൽ പരാതി നൽകിയതിനു പിന്നാലെ വ്യാജരേഖ ചമക്കല്‍, വഞ്ചനാ കുറ്റങ്ങള്‍ ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈക്കോടതികളുടെ ഔദ്യോഗിക മുദ്രയും ഇന്ത്യയുടെ ദേശീയ ചിഹ്നവും പതിപ്പിച്ച നിലയിലാണ് വ്യാജ ഉത്തരവുകള്‍ തയ്യാറാക്കിയത്. നിർമിത ബുദ്ധി ഉപയോഗിച്ചാണോ ഉത്തരവുകള്‍ നിർമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ കേന്ദ്ര ടെലികോം മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: The Central Government blocked 129 illegal betting websites based on forged High Court orders. Investigations revealed that fake decrees bearing official seals were sent to telecom providers. Police registered cases for forgery and fraud after Rajasthan and Allahabad High Courts confirmed the scam

---- facebook comment plugin here -----

Latest