Connect with us

Uae

നസിറുദ്ദീന്റെ നിര്യാണത്തില്‍ യൂസുഫലി അനുശോചിച്ചു

വ്യാപാരികള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള അദ്ദേഹം അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എന്നും മുഖ്യമായ പങ്കാണ് വഹിച്ചിരുന്നത്

Published

|

Last Updated

ദുബൈ  | കേരളത്തിലെ വ്യാപാരി വ്യവസായി കൂട്ടായ്മക്ക് ശക്തമായ നേതൃത്വം നല്‍കിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ടി നസിറുദ്ദീനെന്ന് അബൂദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസുഫലി.

വ്യാപാരികള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള അദ്ദേഹം അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ എന്നും മുഖ്യമായ പങ്കാണ് വഹിച്ചിരുന്നത്. ഞാനുമായി അടുത്ത സാഹോദര്യമായിരുന്നു അദ്ദേഹം വെച്ച് പുലര്‍ത്തിയിരുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നു-യൂസുഫലി പറഞ്ഞു