National
വസ്ത്രത്തില്‍ ചിക്കന്‍ കറി വീണതിനെച്ചൊല്ലി തര്‍ക്കം, വിവാഹ വീട്ടിൽ കൂട്ടത്തല്ല്; യുവാവ് കൊല്ലപ്പെട്ടു
സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശ്| ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വരന്റെ കുടുബത്തിലുണ്ടായിരുന്ന സുമിത് കുമാര്‍ (26) ആണ് മരിച്ചത്. സംഘര്‍ഷത്തില്‍ ആറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാത്രി ഷാപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബിച്ചിയയിലെ വിവാഹ മണ്ഡപത്തിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അതിഥികളിലൊരാളുടെ വസ്ത്രത്തില്‍ അബദ്ധത്തില്‍ ചിക്കന്‍ കറി വീണതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് വലിയ അക്രമത്തില്‍ കലാശിച്ചത്.
വിവാഹ ഘോഷയാത്രയ്ക്കിടെയുണ്ടായ തര്‍ക്കം രൂക്ഷമായതോടെ വരന്റെ സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വടികളും ബെല്‍റ്റുകളും ഇഷ്ടികകളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Content Highlights:
A 26-year-old man named Sumit Kumar was killed during a wedding celebration in Gorakhpur, Uttar Pradesh, following a violent clash. The conflict reportedly began when chicken curry accidentally spilled on a guest’s clothes, leading to a heated argument between the groom’s party and locals. Attackers used sticks, belts, and bricks during the fight, resulting in injuries to six others and the arrest of seven individuals by the police.







