Connect with us

chief minister

മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി

നാല് പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്

Published

|

Last Updated

പാലക്കാട്  | മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹത്തിനു നേരെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. ചാലിശ്ശേരിയിലാണു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ കെ ഷാനിബിന്‍ അടക്കമുള്ള നാല് പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നാണ് ചാലിശ്ശേരി പോലീസ് ഷാനിബിനെ കൊണ്ടു പോയത്.

 

Latest