Kerala
ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍

പത്തനംതിട്ട | രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 1.076 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കോന്നി വള്ളിക്കോട് വാഴമുട്ടം മുറിയില്‍ പാലയ്ക്കല്‍ വീട്ടില്‍ അനില്‍ കുമാര്‍(25)നെയാണ് പത്തനംതിട്ട എക്സൈസ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്പെക്ടര്‍ അജി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് അനില്‍കുമാര്‍. ഇയാള്‍ രാത്രി സമയങ്ങളില്‍ പത്തനംതിട്ട- അഴൂര്‍ ഭാഗങ്ങളില്‍ മയക്ക് മരുന്ന് വ്യാപാരം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി. പരിശോധനയില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ജയകുമാര്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗിരീഷ് ബി എല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജിത്ത്, രാഹുല്‍, ജിതിന്‍, അഭിജിത്ത്, ഡ്രൈവര്‍ വിജയന്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.