Connect with us

International

വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ചും വാഹനത്തില്‍ വെച്ചും പീഡിപ്പിച്ചു; യു എസില്‍ യുവ അധ്യാപിക അറസ്റ്റില്‍

ഏപ്രില്‍ , മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.

Published

|

Last Updated

വാഷിങ്ടണ്‍ |  യു എസില്‍ സ്‌കൂളില്‍ വെച്ചും പുറത്ത് വാഹനത്തില്‍ വെച്ചും വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റിലായി. ഡഗ്ലസ്വില്ലെയിലെ അലക്‌സാണ്ടര്‍ ഹൈസ്‌കൂളിലെ ബയോളജി അധ്യാപികയായ മാരിസ് നിക്കോള്‍സിനെ (25) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേല്‍നോട്ട ചുമതലയുള്ള വ്യക്തി പദവി ദുരുപയോഗം ചെയ്ത് ലൈംഗിക അതിക്രമം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ , മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.

അറസ്റ്റിന് പിന്നാലെ സ്‌കൂള്‍ വെബ്സൈറ്റില്‍ നിന്നും ഇവരുടെ വിവരങ്ങള്‍ നീക്കം ചെയ്തു. ഈ സംഭവത്തില്‍ ഡഗ്ലസ് കൗണ്ടി സ്‌കൂള്‍ അങ്ങേയറ്റം ആശങ്ക രേഖപ്പെടുത്തുകയും, നിയമപാലകരുമായി സഹകരിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.

2023 ഏപ്രിലില്‍ അലക്‌സാണ്ടര്‍ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയാണ് ഇവര്‍ ജോലിയില്‍ പ്രവേശിച്ചത്. ഒരു മാസത്തിനുശേഷം ബയോളജി അധ്യാപികയായി നിയമിക്കപ്പെട്ടു. ഒരേസമയം രണ്ട് ചുമതലകളും ഇവര്‍ വഹിച്ചിരുന്നു.

ലിബര്‍ട്ടി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അധ്യാപനത്തില്‍ സ്‌പെഷ്യലൈസേഷനോടെ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടിയിട്ടുണ്ട്.

വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കോടതിയില്‍ ഹാജരാക്കിയ നിക്കോള്‍സിനെ നിലവില്‍ ഡഗ്ലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Latest