Connect with us

Kerala

തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ അരക്കോടിയിലധികം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

1.04 കിലോ വരുന്ന സ്വര്‍ണം നാല് ക്യാപ്‌സ്യൂളുകളാക്കി അരയില്‍ കെട്ടിയ ബെല്‍റ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Published

|

Last Updated

തൃശ്ശൂര്‍  | തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ക്യാപ്‌സ്യൂളുകളുമായി യുവാവ് പിടിയില്‍. മലപ്പുറം വേങ്ങാട് ഏറാടത്തൊടി വീട്ടില്‍ ഇ ടി മണികണ്ഠനാണ്(35) അറസ്റ്റിലായത്. റെയില്‍വെ സംരക്ഷണ സേന ചൊവ്വാഴ്ച്ച ഉച്ചക്കാണ് ഇയാളെ പിടികൂടിയത്. 1.04 കിലോ വരുന്ന സ്വര്‍ണം നാല് ക്യാപ്‌സ്യൂളുകളാക്കി അരയില്‍ കെട്ടിയ ബെല്‍റ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.സുഹൃത്തായ രതീഷ് മറ്റൊരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചതാണ് സ്വര്‍ണ മിശ്രിതമെന്ന് യുവാവ് മൊഴി നല്‍കി.

അനധികൃതമായി സ്വര്‍ണവും വെള്ളിയും കടത്തുന്നത് തടയുന്നതിനായുള്ള റെയില്‍വേയുടെ രഹസ്യ നിരീക്ഷണമായ ഓപ്പറേഷന്‍ സതാര്‍ക് നടക്കുന്നതിനിടെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ആര്‍ പി എഫ് ഓഫീസിന് അടുത്ത് വെച്ച് യുവാവിനെ പിടികൂടിയത്.പ്രതിയെ കസ്റ്റംസിന് കൈമാറി

Latest