Connect with us

Health

താരനെ പ്രതിരോധിക്കാൻ തൈര് ഹെയർ മാസ്ക്കുകൾ

തൈര് തലമുടിക്ക് പൊതുവേ ഗുണം ചെയ്യുമെന്ന് അറിയാമെങ്കിലും താരൻ മാറ്റാൻ തൈര് എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

Published

|

Last Updated

താരൻ മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. പല നുറുങ്ങുവൈദ്യങ്ങളും ചെയ്തു നോക്കിയെങ്കിലും താരന് പരിഹാരം ഇല്ലെങ്കിൽ തൈര് താരന് എതിരെ പരീക്ഷിക്കാവുന്നതാണ്. തൈര് തലമുടിക്ക് പൊതുവേ ഗുണം ചെയ്യുമെന്ന് അറിയാമെങ്കിലും താരൻ മാറ്റാൻ തൈര് എങ്ങനെയാണ് സഹായിക്കുന്നത് എന്ന് നോക്കാം.

  • ഒരു കപ്പ് തൈരിൽ തുല്യ അളവിൽ തേനും ഒലിവ് ഓയിലും ചേർത്ത് പേസ്റ്റാക്കി തലയിൽ പുരട്ടുക. മാസ്ക് 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
  • അരക്കപ്പ് തൈരിൽ 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി കലർത്തി തലയോട്ടിയിൽ പുരട്ടണം. ഇതും അരമണിക്കൂറിന് ശേഷം നന്നായി കഴുകി കളയുക.
  • അരക്കപ്പ് തൈരിൽ ഒരു മുട്ടയുടെ മഞ്ഞക്കരുവും ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണയും ചേർത്ത് നന്നായി കലർത്തി 30 മിനിറ്റ് തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയുക.
  • നാല് ടേബിൾ സ്പൂൺ തൈര് എടുത്ത് അതിൽ രണ്ട് ടേബിൾ സ്പൂൺ ചെമ്പരത്തി ഇല ചേർത്ത് പേസ്റ്റ് രൂപത്തിൽ തലയിൽ പുരട്ടി അല്പനേരം കഴിഞ്ഞ് കഴുകി കളയാം.

ഇനി വീട്ടിൽ തൈര് ഉണ്ടെങ്കിൽ താരനെ പ്രതിരോധിക്കാനുള്ള ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ.

---- facebook comment plugin here -----

Latest