Connect with us

National

പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്ന ആവശ്യവുമായി ഗുസ്തി താരങ്ങള്‍

ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍  സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് മോദിയാട് നേരിട്ട് പറയാനാണ് കൂടികാഴ്ച്ച.

Published

|

Last Updated

ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാനൊരുങ്ങി മുന്‍നിര ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും. ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍  സിങ്ങിനെതിരെ നടപടിയെടുക്കണമെന്ന് മോദിയാട് നേരിട്ട് പറയാനാണ് കൂടികാഴ്ച്ച.

നേരില്‍ കണ്ടാല്‍ പ്രധാനമന്ത്രിക്ക് തങ്ങളുടെ അവസ്ഥ മനസിലാകുമെന്നാണ് ഇവര്‍ പറയുന്നത്. പ്രധാനമന്ത്രിയെ നേരില്‍ കാണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഞങ്ങളുടെ ശബ്ദം അദ്ദേഹത്തിലേക്ക് എത്തുന്നില്ലെന്നും  സാക്ഷി മാലിക് വ്യക്തമാക്കി.

Latest