Kerala
കടമ്മനിട്ട ലോ കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴു; പ്രതിഷേധിച്ച് വിദ്യാര്‍ഥിനികള്‍
മൗണ്ട് സിയോണ്‍ ലോ കോളജ് ഗേള്‍സ് ഹോസ്റ്റലിലെ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
പത്തനംതിട്ട | കടമ്മനിട്ട ലോ കോളജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് പരാതി. മൗണ്ട് സിയോണ്‍ ലോ കോളജ് ഗേള്‍സ് ഹോസ്റ്റലിലെ ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
പ്രഭാത ഭക്ഷണത്തിന് വിളമ്പിയ സാമ്പാറിലാണ് പുഴുവിനെ കണ്ടത്. മുമ്പും കോളജില്‍ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കിട്ടിയിട്ടുണ്ടെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു.
സംഭവത്തില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം രേഖപ്പെടുത്തി. ഭക്ഷണം കൊണ്ടുവരുന്ന കാറ്ററിംഗ് ഏജന്‍സിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും കൈയൊഴിയുകയാണ് കോളജ് പ്രിന്‍സിപ്പലെന്നും അവര്‍ ആരോപിച്ചു.







