Uae
ലോക കായിക ഉച്ചകോടി ഡിസംബറിൽ ദുബൈയിൽ
പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ശിൽപ്പശാലകൾ, ആഗോള കായികരംഗത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രത്യേക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്രമായ പരിപാടിയും ഉണ്ടായിരിക്കും.

ദുബൈ|ലോക കായിക ഉച്ചകോടി ഡിസംബർ 29, 30 തീയതികളിൽ ദുബൈയിൽ നടക്കും. ലോകത്തിലെ ഏറ്റവും വലിയ കായിക താരങ്ങളുടെയും വ്യവസായ വിദഗ്ധരുടെയും സംഗമവേദിയായി ഉച്ചകോടി മാറുമെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു.
ദുബൈ സ്‌പോർട്‌സ് കൗൺസിൽ ആണ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
ലോകമെമ്പാടുമുള്ള കായികതാരങ്ങൾ, പരിശീലകർ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെയുള്ളവർ കായികം എങ്ങനെ ഐക്യം, പ്രചോദനം, യുവജനങ്ങളെ പ്രോ
ത്സാഹിപ്പിക്കൽ, ആഗോളതലത്തിൽ സാമ്പത്തിക വളർച്ച എന്നിവക്ക് കാരണമാകുമെന്ന് ചർച്ച ചെയ്യും. കായികരംഗം സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനും ഭാവി തലമുറക്ക് പ്രചോദനം നൽകുന്നതിനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ കഴിവുകൾ വളർത്തുന്നതിനും ഉതകുന്ന ഒരു ആഗോള വേദിയായി ഉച്ചകോടി പ്രവർത്തിക്കും. പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, ശിൽപ്പശാലകൾ, ആഗോള കായികരംഗത്തിന്റെ ഭാവി രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രത്യേക യോഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമഗ്രമായ പരിപാടിയും ഉണ്ടായിരിക്കും.