Connect with us

Kerala

രവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പോലീസ് മേധാവി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അല്‍പ സമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.സംസ്ഥാന പോലീസ് മേധാവിയായിരുന്ന ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. രവാഡയെ പോലീസ് മേധാവിയാക്കാന്‍ ആഭ്യന്തര വകുപ്പിന് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1991 ബാച്ച് ഉദ്യോഗസ്ഥനായ, ആന്ധ്ര സ്വദേശിയായ രവാഡ ചന്ദ്രശേഖറിന് 2026 വരെയാണ് സര്‍വീസ് ഉള്ളത്. പോലീസ് മേധാവിയായാല്‍ ഒരു വര്‍ഷം കൂടി അധികം സര്‍വീസ് ലഭിക്കും. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ (ഐബി) സ്പെഷല്‍ ഡയറക്ടറായിരുന്ന രവാഡ ചന്ദ്രശേഖറിനെ, അടുത്തിടെ കേന്ദ്ര കാബിനറ്റില്‍ സുരക്ഷാ സെക്രട്ടറിയായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ പോലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് തിരിചിചുവരാന്‍ താല്‍പ്പര്യമുണ്ടെന്ന് രവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

സംസ്ഥാനത്തിന്റെ നാല്‍പത്തിയൊന്നാമത്തെ ഡിജിപിയാണ് റവാഡ ചന്ദ്രശേഖര്‍. ഇപ്പോള്‍ ഡല്‍ഹിയിലുള്ള രവാഡ കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉച്ചക്ക് ശേഷമുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും. ഇല്ലെങ്കില്‍ നാളെയോ മറ്റന്നാളോ ആകും രവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റെടുക്കുക.

 

Latest