Connect with us

Ongoing News

കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യത: ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

27 അംഗ ടീമിനെയാണ് മുഖ്യ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക് ഇന്ന് പ്രഖ്യാപിച്ചത്.

Published

|

Last Updated

ചെന്നൈ | കുവൈത്തിനെതിരായ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 27 അംഗ ടീമിനെയാണ് മുഖ്യ പരിശീലകന്‍ ഇഗര്‍ സ്റ്റിമാക് ഇന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ ആറിനാണ് കുവൈത്തിനെതിരായ മത്സരം.

മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സാധ്യതാ പട്ടികയിലുണ്ടായിരുന്ന മലയാളി താരങ്ങളായ വിപിന്‍ മോഹന്‍, എം എസ് ജിതിന്‍ എന്നിവരെ പരിഗണിച്ചില്ല. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തിലാണ് കുവൈത്തിനെതിരായ ഇന്ത്യയുടെ മത്സരം നടക്കുന്നത്. ജൂണ്‍ 11ന് എ ഗ്രൂപ്പിലെ തങ്ങളുടെ അവസാന അങ്കത്തില്‍ ഖത്വറുമായും നീലപ്പട ഏറ്റുമുട്ടുന്നുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടും. 2027ല്‍ സഊദി അറേബ്യയില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിലും ഈ ടീമുകള്‍ ബെര്‍ത്ത് ഉറപ്പിക്കും.

ഇന്ത്യന്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രിത് സിംഗ് സന്തു, അമരിന്ദര്‍ സിംഗ്, വിശാല്‍ കെയ്ത്.

പ്രതിരോധനിര: അമെയ് റണവദെ, അന്‍വര്‍ അലി, ജയ് ഗുപ്ത, ലാല്‍ചുങ്‌നുംഗ, മെഹ്താബ് സിംഗ്, നരേന്ദര്‍, നിഖില്‍ പൂജാരി, രാഹുല്‍ ബെകെ, സുഭാശിഷ് ബോസ്.

മധ്യനിര: അനിരുദ്ധ് ഥാപ്പ, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, എഡ്മണ്ട് ലാല്‍രിന്‍ഡിഗ, ജീക്‌സന്‍ സിംഗ് തോനോജാം, ലല്ലിയന്‍സുവാല ചാങ്‌തെ, ലിസ്റ്റണ്‍ കൊളാകോ, മഹേഷ് സിംഗ് നവോറെം, നന്ദകുമാര്‍ ശേഖര്‍, സഹല്‍ അബ്ദുല്‍ സമദ്, സുരേഷ് സിംഗ് വാങ്ജാം.

മുന്നേറ്റനിര: ഡേവിഡ് ലഹ്‌ലന്‍ സംഗ, മന്‍വിര്‍ സിംഗ്, റഹിം അലി, സുനില്‍ ഛേത്രി, വിക്രം പ്രതാപ് സിംഗ്.

 

Latest