Connect with us

National

മുംബൈയില്‍ അറ്റകുറ്റപണിക്കിടെ ഓടയില്‍ വീണ് തൊഴിലാളി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) മലിന ജല പരിപാലന വകുപ്പിന്റെ നേതൃത്വത്തില്‍ ഓട തുറന്ന് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. 

Published

|

Last Updated

മുംബൈ| മുംബൈയിലെ സെവ്രി ഗാഡി ബന്ദര്‍ പ്രദേശത്തിന് സമീപം അറ്റകുറ്റപണിക്കിടെ ഓടയില്‍ വീണ് തൊഴിലാളി മരിച്ചു. നാല് തൊഴിലാളികള്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. മെഹ്ബൂബ് ഇസ്മായില്‍ (19) ആണ് മരിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബി.എം.സി) മലിന ജല പരിപാലന വകുപ്പിന്റെ നേതൃത്വത്തില്‍ ഓട തുറന്ന് അറ്റകുറ്റ പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.

സലിം (25), ശഫക്കുല്‍(22), കൊരേം (35), മൊസാലിന്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സലീമിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓടയില്‍ വീണ അഞ്ചു തൊഴിലാളികളെയും നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ കെ.ഇ.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഹബൂബ് മരിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest