Editors Pick
വനിതാദിനം; ലോകത്തെ മാറ്റിമറിച്ച അഞ്ച് വനിതകളെ പരിചയപ്പെടാം
നിരവധി സ്ത്രീകൾ ലോകത്ത് പ്രശസ്തരായി ഉണ്ടെങ്കിലും ഏറ്റവും മുൻനിരയിൽ വന്നവരെയാണ് പ്രതിപാദിച്ചിട്ടുള്ളത്.

എല്ലാവർഷവും മാർച്ച് എട്ടിനു അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നു. ലോകത്തെ മാറ്റിമറിച്ച അഞ്ച് പ്രചോദനാത്മക സ്ത്രീകളെ നമുക്ക് പരിചയപ്പെട്ടാലോ?
ജയിൻ ഓസ്റ്റിൻ
ലോകമെമ്പാടുമുള്ള ആരാധകരെ ഇപ്പോഴും സ്വാധീനിക്കുന്ന വനിതയാണ് ജയിന്‍ ഓസ്റ്റിൻ. പ്രണയവും കടുപ്പമേറിയ സാമൂഹിക വിമർശനങ്ങളും കൊണ്ട് പ്രശസ്തരാണ് ഇവർ.
ഫ്ലോറൻസ് നൈറ്റിംഗേൽ
1820 ഇറ്റലിയിൽ ജനിച്ച ഫ്ലോറൻസ് സന്നദ്ധ സേവനരംഗത്ത് നേഴ്സിങ്ലൂടെ വലിയ മാറ്റം വരുത്തിയ ആളാണ്.
എമ്മലിൻ പാൻഖേഴ്സ്റ്റ്
യുകെയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കുന്നതിനായി അവിശ്വനിയമം വിധം പോരാടി വിജയം നേടിയ ആളാണ് ഇവർ.
മേരി ക്യൂറി
1903ലും 1911ലും നോബൽ സമ്മാനങ്ങൾ നേടിയ പോളിഷ് ശാസ്ത്രജ്ഞയാണ് മേരി ക്യൂറി. റേഡിയോ ആക്ടിവിറ്റിയെ കുറിച്ചാണ് ഇവർ പഠനം നടത്തിയത്.
കൊക്കോ ചാനൽ
തൊപ്പി കടകളിൽ നിന്ന് പ്രശസ്തി നേടിയ വനിതയാണ് ഇവർ. 1900 തുടക്കത്തിൽ തൊപ്പികൾ രൂപകല്പന ചെയ്തു കൊണ്ടാണ് അവർ തന്റെ കടതുറന്നത്. തുടർന്ന് ഫാഷൻ രംഗത്തെ അവിസ്മരണീയമായ ഒരു പേര് തന്നെയായി മാറുകയായിരുന്നു.
ഇവരെ കൂടാതെ നിരവധി സ്ത്രീകൾ ലോകത്ത് പ്രശസ്തരായി ഉണ്ടെങ്കിലും ഏറ്റവും മുൻനിരയിൽ വന്നവരെയാണ് പ്രതിപാദിച്ചിട്ടുള്ളത്.