Connect with us

Kerala

ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ

സ്കൂളിലേക്ക് സൈക്കിളിൽ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്ത്രീക്ക് കഠിനതടവും പിഴയും ശിക്ഷ. കാട്ടാക്കട കള്ളോട്ട് സ്വദേശിനി സർജനത്ത് ബീവിയെയാണ് (66) കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

ഒരു വർഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. 2023ലാണ് കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് സൈക്കിളിൽ പോയ കുട്ടിയെ പ്രതി ധരിച്ചിരുന്ന വസ്ത്രവും അടിവസ്ത്രവും ഉയർത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

---- facebook comment plugin here -----

Latest