Connect with us

Saudi Arabia

സഊദിയില്‍ റമദാന്‍ മാസപ്പിറവി ദര്‍ശിക്കാന്‍ സുപ്രീം കോടതി ആഹ്വാനം

മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

Published

|

Last Updated

ദമാം |  സഊദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദര്‍ശിക്കാന്‍ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ശഅബാന്‍ ഇരുപത്തിയൊമ്പത് പൂര്‍ത്തിയാകുന്ന (ഫെബ്രുവരി 17) ചൊവ്വാഴ്ച വൈകീട്ട് മാസപ്പിറവി നിരീക്ഷിക്കുന്നതിനാണ് സുപ്രിം കോടതി നിര്‍ദ്ദേശം നല്‍കിയത്. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ ബൈനോകുലറിലൂടെയോ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ തൊട്ടടുത്തുള്ള കോടതിയെയോ കോടതിയില്‍ എത്താന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെയോ അറിയിക്കണം. മാസപ്പിറവി നിരീക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇതിനായി വിവിധ മേഖലകളില്‍ രൂപീകരിച്ച പ്രത്യേക കമ്മിറ്റികളുമായി സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ സഊദിയില്‍ ബുധനാഴ്ച മുതല്‍ വിശുദ്ധ റമദാന് തുടക്കമാകും. മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാന്‍ മാസം ആരംഭിക്കുക

മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്ത് പന്ത്രണ്ട് ഔദ്യോഗിക ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളാണുള്ളത്

1) മക്ക അല്‍-മുക്കര്‍റമ – അല്‍-ബിറൂണി ഒബ്‌സര്‍വേറ്ററി,
2) മദീന – മൊബൈല്‍ ഒബ്‌സര്‍വേറ്ററി
3) റിയാദ് – അല്‍-ഉയൈന ഒബ്‌സര്‍വേറ്ററി
4) സുദൈര്‍ – ഹവ്വാത്ത് സുദൈര്‍ ഒബ്‌സര്‍വേറ്ററി
5) ശഖ്റ – ഷഖ്റ ഒബ്‌സര്‍വേറ്ററി
6) തമിര്‍ – തമിര്‍ ഒബ്‌സര്‍വേറ്ററി
7) തബൂക്ക് – ഹലത്ത് അമ്മാര്‍
ഒബ്‌സര്‍വേറ്ററി
8) ബുറൈദ – മൊബൈല്‍ ഒബ്‌സര്‍വേറ്ററി
9) ഹായില്‍ – മൊബൈല്‍ ഒബ്‌സര്‍വേറ്ററി
10) ദമാം- മൊബൈല്‍ ഒബ്‌സര്‍വേറ്ററി
11) അല്‍-ഹാരിഖ് – മൊബൈല്‍ ഒബ്‌സര്‍വേറ്ററി
12) മജ്മഅ യൂണിവേഴ്‌സിറ്റി – യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററി

 

---- facebook comment plugin here -----

Latest