Kerala
മലപ്പുറം കോട്ടക്കലില്‍ നിപ്പാ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു
മങ്കടയില്‍ നിപ്പാ ബാധിതയായി മരിച്ച പെണ്‍കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്.

മലപ്പുറം | കോട്ടക്കലില്‍ നിപ്പാ ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ്പാ ബാധിതയായി മരിച്ച പെണ്‍കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 74 കാരിയാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ് ഇവര്‍.
മങ്കടയിലെ പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് മരിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയിലായിരുന്നു യുവതി.
ഇവരുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. സ്രവ പരിശോധനാ ഫലം വരുന്നതു വരെ മൃതദേഹം സംസ്‌കരിക്കുന്നതെന്നാണ് നിര്‍ദേശം. മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് സ്രവം പരിശോധനക്കായി അയച്ചിട്ടുള്ളത്. നിപ്പാ ലക്ഷണങ്ങള്‍ നേരത്തെ പ്രകടിപ്പിക്കാതിരുന്നതിനാലാണ് പരിശോധന വൈകിയത്.