National
ബന്ദിപ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു
ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയെ ആക്രമിക്കുകയായിരുന്നു.
ബെംഗളുരു | ബന്ദിപ്പൂരില്‍ കടുവയുടെ ആക്രമണത്തില്‍ യുവതി മരിച്ചു. ഗുണ്ടല്‍പേട്ട് താലൂക്കിലെ ദേശിപുര കോളനിയില്‍ താമസിക്കുന്ന ഹാദിയ പുട്ടമ്മയാണ് (36) കൊല്ലപ്പെട്ടത്. ചാമരാജനഗര്‍ ജില്ലയില്‍ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഓംകാര്‍ വനമേഖലയുടെ ഭാഗമായ ദേശിപുര കോളനിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.
ആടുകളെ മേയ്ക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് മൂന്നോടെ കടുവ യുവതിയെ ആക്രമിക്കുകയായിരുന്നു. പുട്ടമ്മയുടെ കഴുത്തിലും നെഞ്ചിലും ആക്രമിച്ചു. തുടര്‍ന്ന് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.യുവതി അപ്രത്യക്ഷയായത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികള്‍ നടത്തിയ തിരച്ചിലില്‍ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി







