Kerala
യുവതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പോലീസ് തിരഞ്ഞിരുന്ന ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍
സുബിനെ കണ്ടെത്താനായി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു
ഇടുക്കി | ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം സി കവലയ്ക്കു സമീപം മലേക്കാവില്‍ സുബിനെ(രതീഷ്)യാണ് ഇന്നു മരിച്ച നിലയിണ്‍ കണ്ടെത്തിയത്.
സുബിന്റെ ഭാര്യ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം സുബിനെ കാണാതാകുകയായിരുന്നു. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.
സുബിനും രജനിയും തമ്മില്‍ കലഹം പതിവായിരുന്നു. സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലായിരുന്നു പോലീസ്. സുബിനെ കണ്ടെത്താനായി പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു. പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്



