National
ഗുജറാത്തില്‍ പനി ബാധിച്ച് യുവതി മരിച്ചു; സാമ്പിള്‍ H3N2 പരിശോധനയ്ക്ക് അയച്ചു
സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍
വഡോദര| ഗുജറാത്തില്‍ വഡോദര നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു. H3N2 ഇന്‍ഫ്‌ലുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വക്ഷിച്ച് വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രോഗിയെ മാര്‍ച്ച് 11 ന് ഒരു സ്വകാര്യ ആശിപത്രിയില്‍ നിന്ന് സര്‍ സായാജിറാവു ജനറല്‍ (എസ്എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച് 13-നാണ് യുവതി മരിച്ചതെന്ന് എസ്എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു.
വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ് മരിച്ച യുവതി.
ഈ വര്‍ഷം മാര്‍ച്ച് 10 വരെ, ഗുജറാത്തില്‍ മൊത്തം 80 സീസണ്‍ ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ 77 എണ്ണം എച്ച് 1 എന്‍ 1 ന്റെ ഇന്‍ഫ്‌ലുവന്‍സയും മൂന്ന് എണ്ണം എച്ച് 3 എന്‍ 2 ഉപവിഭാഗങ്ങളുമാണ്. പക്ഷേ എച്ച് 3 എന്‍ 2 കാരണം ഇവിടെ ഒരു മരണം പോലും സംഭവിച്ചിട്ടില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ കൂട്ടിചേര്‍ത്തു.