Connect with us

Kerala

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു

പനിയെതുടര്‍ന്ന് ഇന്നലെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു

Published

|

Last Updated

പാലക്കാട്  | കരിമ്പുഴ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. പനിയെതുടര്‍ന്ന് ഇന്നലെ മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

അതേസമയം തൃശൂരിലെ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ പ്രവര്‍ത്തകര്‍. ഏഴും നാലും വയസ്സുള്ള കുട്ടികള്‍ക്കാണ് രോഗ ബാധ. അവധി ആഘോഷിക്കാന്‍ തമിഴ്‌നാട്ടിലെ അമ്മ വീട്ടില്‍ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് കുട്ടികള്‍ ചികിത്സയില്‍ ഉള്ളത്.

 

Latest