Connect with us

Ongoing News

അസമില്‍ സൈനിക വിമാനം അപകടത്തില്‍പ്പെട്ടു; അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയുടെ സമീപത്തെ തുറന്നയിടത്ത് തീപിടിച്ച് തകരുകയായിരുന്നു

Published

|

Last Updated

ദിസ്പൂര്‍ |  അസമില്‍ സൈനിക വിമാനത്തിന് തീപ്പിടിച്ച് അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിംഗ്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് ശുഭം കുമാര്‍, സര്‍ജന്റ് ജിതേന്ദ്ര ശര്‍മ്മ, അഗ്‌നിവീര്‍വായു ഖേമാരാം കുമാവത്, അഗ്‌നിവീര്‍വായു ഡാനിഷ് ആലം എന്നിവരാണ് വീരമൃത്യുവരിച്ചത്.

അപകടത്തില്‍ സഹപൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്.ഇന്ന് രാവിലെ അസമിലെ ജോര്‍ഹട്ടിലെ വ്യോമസേനാ താവളത്തിലായിരുന്നു അപകടം. എ എന്‍ 32 ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയുടെ സമീപത്തെ തുറന്നയിടത്ത് തീപിടിച്ച് തകരുകയായിരുന്നു. അപകടത്തെക്കുറിച്ചുളള വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ശേഖരിച്ചുവരികയാണ്. വ്യോമസേന അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

45 പേര്‍ക്ക് യാത്രചെയ്യാന്‍ പ?റ്റുന്ന വിമാനത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ഇടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല.സൈന്യത്തിന്റെ ആവശ്യങ്ങള്‍ക്കായുളള ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് എഎന്‍32. ഇന്ത്യയ്ക്കുവേണ്ടി പഴയ സോവിയറ്റ് യൂണിയനാണ് ഇവ നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള നൂറോളം വിമാനങ്ങള്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest