Connect with us

International

'നരകത്തിന്റെ ആഴങ്ങളിലേക്ക് അയച്ചു' ; മാഫിയ തലവന്‍ നിനോ ഗ്വരേരോയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ട്രംപ്

പച്ച മേല്‍ക്കൂരയുള്ള കെട്ടിടം തകര്‍ത്തുതരിപ്പണമാക്കുന്ന വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയും റ ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

Published

|

Last Updated

വാഷിങ്ടണ്‍  | അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ട്രെന്‍ ഡി അരഗ്വ എന്ന മാഫിയ സംഘത്തിന്റെ തലവന്‍ നിനോ ഗ്വരേരോ വ്യോമാക്രമണത്തില്‍ വധിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.’നിനോ ഗ്വരേരോ’ എന്നറിയപ്പെടുന്ന ഹെക്ടര്‍ റസ്തന്‍ഫോര്‍ഡ് ഗ്വരേരോ ഫ്‌ലോറസിനെ വധിച്ചതായി ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് വ്യക്തമാക്കിയത്.

 

‘ട്രെന്‍ ഡി അരഗ്വ ഭീകരര്‍ക്ക് ഇനി വെനസ്വേലയിലോ മറ്റെവിടെയെങ്കിലുമോ സുരക്ഷിത താവളങ്ങളുണ്ടാകില്ല. ഈ ക്രൂരന്മാരായ കൊലയാളികളെയും മയക്കുമരുന്ന് മാഫിയ തലവന്മാരെയും എപ്പോള്‍ വേണമെങ്കിലും എവിടെവെച്ചും ഞങ്ങള്‍ കണ്ടെത്തുകയും, അവര്‍ അര്‍ഹിക്കുന്ന നരകത്തിന്റെ ആഴങ്ങളിലേക്ക് അവരെ അയക്കുകയും ചെയ്യും.’-ട്രംപ് കുറിച്ചുഒരു പച്ച മേല്‍ക്കൂരയുള്ള കെട്ടിടം തകര്‍ത്തുതരിപ്പണമാക്കുന്ന വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോയും റ ട്രംപ് പങ്കുവെച്ചിട്ടുണ്ട്.

ഞങ്ങളുമായി വളരെ നല്ല രീതിയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വെനസ്വേലയിലെ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് ഈ ആക്രമണം ഏകോപിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലന്‍ സുരക്ഷാ സേനയുമായി ചേര്‍ന്ന് ഈ ആഴ്ച ആദ്യം നടത്തിയ സംയുക്ത ഓപ്പറേഷനാണ് ഇതെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ‘എക്‌സ്’ പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു.

ഒരു പതിറ്റാണ്ടിലേറെയായി ഭീകരര്‍ക്ക് സഹായം നല്‍കിയതുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലും ഭീഷണിപ്പെടുത്തി പണം വാങ്ങല്‍, കള്ളക്കടത്ത് , മയക്കുമരുന്ന് വ്യാപാരം എന്നിവയിലും ഏര്‍പ്പെടുന്നുവെന്ന് കാണിച്ച് ഗ്വരേരോയ്ക്കെതിരെ ഡിസംബറില്‍ ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി കുറ്റപത്രം സമര്‍പ്പിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

ഈ ഗുണ്ടാസംഘത്തിനെതിരെ ട്രംപ് അസാധാരണമായ നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ഉപയോഗിക്കുന്നു എന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്ന ചെറിയ ബോട്ടുകള്‍ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
മയക്കുമരുന്ന് ഭീകരര്‍ എന്ന് വിളിക്കുന്നവരെ ലക്ഷ്യമിട്ട് കിഴക്കന്‍ പസഫിക് സമുദ്രത്തിലും കരീബിയന്‍ കടലിലും യു എസ് സൈന്യം നടത്തിയ ബോട്ട് ആക്രമണങ്ങളില്‍ കുറഞ്ഞത് 207 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

 

Latest