Connect with us

Kerala

പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്.

Published

|

Last Updated

കാസര്‍കോട്| പ്രതിശ്രുത വരന്‍ ബൈക്കപകടത്തില്‍ മരിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസര്‍കോട് കുമ്പള കിദൂര്‍ കുണ്ടങ്കേരടുക്കയിലെ ബി ജയാനന്ദന്റെ മകള്‍ പ്രഫുല്ലയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലെ ഹാളില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. നാലുമാസം മുമ്പാണ് തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചത്. ഇതിനിടയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചു.

ഒരു മാസം മുമ്പാണ് ബൈക്കപകടത്തില്‍ മണിക്ക് പരുക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മണി മരിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വീട്ടുകാര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് യുവതി ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്‌കരിക്കണമെന്നാണ് കുറിപ്പിലുള്ളത്.

നിലവില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് നല്‍കും.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Content Highlights:
A young woman named Prafulla was found dead in her home at Kundankeradukka in Kasaragod after her fiancé died following a bike accident. The couple’s wedding had been fixed four months ago, but the groom, a Tamil Nadu native named Mani, succumbed to injuries sustained in a crash a month ago. In a suicide note recovered by the police, she expressed her deep grief and requested to be cremated at the same location as her fiancé.

 

Latest