Connect with us

Health

പ്രണയ പരാജയം അക്രമത്തിലേക്ക് നയിക്കുമോ?

മദ്യം, മയക്കുമരുന്ന് എന്നീ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവർത്തനം മൃഗങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് സമാനമാണ്. ദുഃഖം, ദയ, അനുകന്പ, വിട്ടുവീഴ്ചാ മനോഭാവം എന്നിവയെല്ലാം ഇവരുടെ തലച്ചോറിന് അന്യമായിരിക്കും. വിവേകം നഷ്ടപ്പെട്ട് ലഹരിയുടെ പുറത്ത് എപ്പോൾ വേണമെങ്കിലും ഏത് ഹീനപ്രവൃത്തിക്കും ഇവർ മുതിർന്നേക്കാം.

Published

|

Last Updated

മതിയായ മാനസികാരോഗ്യമുള്ളവർക്ക് പ്രണയ നിരാശയേയും അതോടനുബന്ധമായ അസ്വസ്ഥതകളേയും ശാന്തമായി നേരിട്ട് മുന്നോട്ടുപോകാൻ കഴിയും. എന്നാൽ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർ, അതായത് അമിത ദേഷ്യക്കാർ, എടുത്തുചാട്ടക്കാർ, അക്രമവാസനയുള്ളവർ, സാഡിസ്റ്റ് മനോഭാവമുള്ളവർ, ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഉള്ളവർ എന്നിവരെ സൂക്ഷിക്കണം. സുഹൃത്തുക്കളിൽ ഇത്തരത്തിലുള്ള പെരുമാറ്റ വൈകല്യമുള്ളവർ ഉണ്ടെങ്കിൽ നേരത്തെ തന്നെ അറിഞ്ഞിരിക്കേണ്ടതാണ്. അങ്ങനെയെങ്കിൽ അത്തരത്തിലുള്ള കൂട്ടുകെട്ടുകൾ അവസാനിപ്പിക്കുകയാണ് നല്ലത്. അല്ലെങ്കിൽ അവരെ മനസ്സിലാക്കി പെരുമാറാൻ നമ്മൾ തയ്യാറാകണം. സംശയരോഗമുള്ളവർ സൗഹൃദം ആരംഭിക്കുന്പോൾ തന്നെ പങ്കാളിയുടെ ഫോണും കോൾ ലിസ്റ്റുമെല്ലാം പരിശോധിക്കുന്നവരായിരിക്കും. ഇവരെയും സൂക്ഷിക്കണം.

മദ്യം, മയക്കുമരുന്ന് എന്നീ ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ടവരുടെ തലച്ചോറിന്റെ പ്രവർത്തനം മൃഗങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് സമാനമാണ്. ദുഃഖം, ദയ, അനുകന്പ, വിട്ടുവീഴ്ചാ മനോഭാവം എന്നിവയെല്ലാം ഇവരുടെ തലച്ചോറിന് അന്യമായിരിക്കും. വിവേകം നഷ്ടപ്പെട്ട് ലഹരിയുടെ പുറത്ത് എപ്പോൾ വേണമെങ്കിലും ഏത് ഹീനപ്രവൃത്തിക്കും ഇവർ മുതിർന്നേക്കാം. മറ്റൊന്ന് “പിയർ ഇൻഫ്ലുവൻസ്’ ആണ്. പലപ്പോഴും ഇത്തരക്കാരെ സ്വാധീനിക്കുന്ന ഒരു സുഹൃദ്്വലയം കാണാനായിട്ട് സാധിക്കും. നല്ല സുഹൃത്തുക്കളാണെങ്കിൽ മികച്ച ഉപദേശങ്ങൾ നൽകി ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കും. മോശം കൂട്ടുകെട്ടാണെങ്കിൽ ഈ പ്രശ്്നം വഷളാക്കി എരിതീയിൽ എണ്ണയൊഴിക്കുന്നതു പോലെ ഇവരെ കളിയാക്കാനും വെല്ലുവിളിക്കാനും പ്രേരിപ്പിക്കുന്നു. ഇത്തരം സാഹചര്യത്തിൽ ഒരു ഹീറോ പരിവേഷം ലഭിക്കാനും മറ്റുള്ളവരുടെ മുന്നിൽ ആളാകാനും ഇത്തരക്കാർ എന്തും ചെയ്യുമെന്ന രീതിയിലേക്ക് എത്തും.

മറ്റൊന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസാണ്. ഇന്നത്തെ യുവതലമുറ ഡിജിറ്റൽ വേൾഡ് എന്ന യാന്ത്രികയുഗത്തിലൂടെയാണ് കടന്നുപോകുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർ കാണുന്നതും പരിചയപ്പെടുന്നതും യഥാർഥ കഥാപാത്രങ്ങളെയല്ല, മറിച്ച് മുഖംമൂടിയണിഞ്ഞ കപട ജീവികളെയാണെന്ന് മനസ്സിലാക്കുന്നില്ല. ഇതിൽ നല്ലവരുണ്ടാകാം, തട്ടിപ്പുകാരുണ്ടാകാം മാനസിക വൈകല്യങ്ങളുള്ളവരുമുണ്ടാകാം. എന്നാൽ, ഇത് വേർതിരിച്ച് മനസ്സിലാക്കാനുള്ള കഴിവ് പുതുതലമുറക്ക് പലപ്പോഴും ഇല്ലാതെപോകുന്നു. പലരും തങ്ങളുടെ ഇത്തരത്തിലുള്ള സാങ്കൽപ്പിക ലോകത്തിലെ ചുറ്റിപ്പറ്റലുകളെ ക്കുറിച്ച് മാതാപിതാക്കളോടോ അടുത്ത സുഹൃത്തുക്കളോടോ മനസ്സ് തുറന്ന് സംസാരിക്കാറില്ല എന്നതാണ് യാഥാർഥ്യം.

(അടുത്ത ലക്കം- ആൺകുട്ടികളെ വളർത്തുന്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ)

---- facebook comment plugin here -----

Latest