Connect with us

National

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ഭാര്യയും കാമുകനും പിടിയില്‍

ഷോക്കേറ്റതിനെത്തുടര്‍ന്ന് ഇയാളുടെ രണ്ട് കൈകളിലും ഗുരുതരമായി പൊള്ളലേറ്റു

Published

|

Last Updated

യവത്മാല്‍ |  മഹാരാഷ്ട്രയില്‍ ഭര്‍ത്താവിനെ വൈദ്യുതി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും പിടിയിലായി. മഹാരാഷ്ട്രയിലെ യവത്മാല്‍ ജില്ലയിലാണ് സംഭവം. കവടി മോറെ, കാമുകന്‍ വിഷ്ണു കാഡു എന്നിവരാണ് അറസ്റ്റിലായത്

തങ്ങളുടെ ബന്ധത്തിന് ഭര്‍ത്താവായ ഗജാനന്‍ മോറെ തടസമാകുമെന്ന് കണ്ടതോടെയാണ് ഇരുവരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മേയ് മൂന്നിന് രാത്രി ഗജാനന്‍ മോറെ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. അലുമിനിയം കമ്പിയുടെ ഒരു വശം വൈദ്യുതി ലൈനിലും മറുവശം ഗജാനന്റെ ശരീരത്തിലുമാണ് പ്രതികള്‍ ബന്ധിപ്പിച്ചത്.

വൈദ്യുതി കടത്തിവിട്ടതോടെ ശക്തമായ ഷോക്കേറ്റ് ഗജാനന്‍ ഞെട്ടി ഉണരുകയായിരുന്നു. ഷോക്കേറ്റതിനെത്തുടര്‍ന്ന് ഇയാളുടെ രണ്ട് കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ മേയ് എട്ടിന് പോലീസ് പിടികൂടി. കൊലപാതക ശ്രമത്തിന് ഉപയോഗിച്ച വയറുകളും പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 109(1), 62(2) എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Latest