Connect with us

Kerala

കോന്നി ജനത പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാമെന്നാണ് ആഗ്രഹിച്ചത്; പാര്‍ട്ടി തീരുമാനം പൂര്‍ണമായും സ്വീകരിക്കുന്നു: അടൂര്‍ പ്രകാശ്

.ചെറിയ കണ്‍ഫ്യൂഷനിലാണ് പോസ്റ്റ് പിന്‍വലിച്ചത്. കണ്‍ഫ്യൂഷന്‍ മറ്റൊന്നുമല്ല, പാര്‍ട്ടിയുടെ തീരുമാനം പൂര്‍ണമായും വരട്ടെ എന്ന് കരുതി യാണ് പോസ്റ്റ് പിന്‍വലിച്ചത്.

Published

|

Last Updated

തിരുവനന്തപുരം |  തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 100 ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അടൂര്‍വ പ്രകാശ് എംപി. കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടിയാണ്. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ സ്ഥാനാര്‍ഥി ലിസ്റ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ കാലതാമസുണ്ടായി. അത് മനപ്പുൂര്‍വ്വമല്ല. ദേശീയ ഘടകമാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. സിപിഎമ്മിവ് ഇവിടെ തന്നെ തീരുമാനം എടുക്കാനും മുമ്പോട്ട് പോകാനും കഴിയും.യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയം എന്തു കൊണ്ട് നീണ്ടു എന്നതിന് മറുപടിയായാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

കോന്നി ജനങ്ങള്‍ ആഗ്രഹിച്ചതനുസരിച്ചാണ് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. 23 വര്‍ഷം ജനപ്രതിനിധിയായിരുന്ന താന്‍ ആറ്റിങ്ങലില്‍ മത്സരിച്ചത് പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമാണ്. കോന്നി ജനങ്ങള്‍ പറഞ്ഞപ്പോള്‍ എഐസിസിയുടെ അനുമതി കിട്ടിയാല്‍ മത്സരിക്കാം എന്ന ആഗ്രഹിച്ചു.എന്നാല്‍ എഐസിസി തീരുമാനം എംപിമാര്‍ മത്സരിക്കേണ്ടയെന്നായിരുന്നു. അത് പൂര്‍ണമായും സ്വീകരിച്ചുവെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു. പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ഇട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നി ജനതയുമായി വലിയ ആത്മബന്ധം ഉണ്ട് .ചെറിയ കണ്‍ഫ്യൂഷനിലാണ് പോസ്റ്റ് പിന്‍വലിച്ചത്. കണ്‍ഫ്യൂഷന്‍ മറ്റൊന്നുമല്ല, പാര്‍ട്ടിയുടെ തീരുമാനം പൂര്‍ണമായും വരട്ടെ എന്ന് കരുതി യാണ് പോസ്റ്റ് പിന്‍വലിച്ചത്. ഇപ്പോള്‍ അത് റീ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടൂര്‍ വ്യക്തമാക്കി. സുധാകരനുമായി ഡല്‍ഹിയില്‍ ആശയ വിനിമയം നടത്തിയിട്ടില്ല ലിസ്റ്റ് വൈകിയിട്ടില്ലെന്നും നോമിനേഷന്‍ സമര്‍പ്പിക്കേണ്ട തിയ്യതി കഴിഞ്ഞിട്ടില്ലല്ലോയെന്നും അടൂര്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു

---- facebook comment plugin here -----

Latest