Connect with us

t20worldcup

ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച

13 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്

Published

|

Last Updated

ദുബൈ | ലോകകപ്പ് ടി20യില്‍ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 14.2 ഓവറില്‍ 55 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസ് പുറത്താവുകയായിരുന്നു.

13 റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ രണ്ടക്കം കടന്നത്. ആദ്യ ഓവറില്‍ നേടിയ ഒരു സിക്‌സര്‍ മാത്രമായിരുന്നു വിന്‍ഡീസ് നിരയിലെ ഏക സിക്‌സര്‍. ഇംഗ്ലണ്ടിനായി ആദില്‍ റശീദ് നാലും ടൈമല്‍ മില്‍സും മൊഈന്‍ അലി രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.