Connect with us

Kozhikode

പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം: സര്‍ക്കാര്‍ പ്രവാസി പഠന കമ്മിറ്റി രൂപവത്ക്കരിക്കണം: കാന്തപുരം

മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

Published

|

Last Updated

മര്‍കസ് ഗ്ലോബല്‍ പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു.

കോഴിക്കോട് | പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം വീണ്ടും ആശങ്കയുണ്ടാക്കുമ്പോള്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന സാമ്പത്തിക-സാമൂഹിക അരക്ഷിതാവസ്ഥ ഗൗരവതരമാണെന്നും പ്രത്യാഘാതങ്ങള്‍ അടുത്തറിയാനും സമാശ്വാസ- പുനഃരധിവാസ പദ്ധതികള്‍ നടപ്പിലാക്കാനും പ്രത്യേക പഠന കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവാസി സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍-വരുമാന നഷ്ടം, വിലവര്‍ധന, സാമ്പത്തിക അസ്ഥിരത, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഗള്‍ഫ് പ്രവാസികള്‍. ഈ സാഹചര്യം സൂക്ഷ്മമായി വിലയിരുത്താനും നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ മുന്നോട്ട് വരണം.

കേരളത്തെ ഇന്ത്യയിലെ മികച്ച സംസ്ഥാനമാക്കുന്നതില്‍ പ്രവാസികള്‍ക്കും വലിയ പങ്കുണ്ട്. എന്നാല്‍ മറ്റു ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഉള്ളതിനേക്കാള്‍ ഉയര്‍ന്ന വിമാന നിരക്കാണ് ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലേക്ക് എപ്പോഴുമുള്ളത്. ധാരാളം യാത്രക്കാരുണ്ടാവുമ്പോഴും കാലങ്ങളായി ഈ അനീതി തുടരുന്നു. സാധാരണക്കാരായ പ്രവാസികളെ ഇത് വല്ലാതെ ബാധിക്കുന്നുണ്ടെന്നും ശാശ്വത പരിഹാരം ഇക്കാര്യത്തില്‍ ഉണ്ടാവണം. പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം അനിശ്ചിതമായി നീളുന്ന വേളയില്‍ പ്രവാസികള്‍ക്കായി പ്രത്യേക സമാശ്വാസ പാക്കേജിന് രൂപം നല്‍കേണ്ടതുണ്ടെന്നും കാന്തപുരം പറഞ്ഞു.

15 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികളും സംഘടനാ നേതാക്കളും പ്രമുഖരും സംബന്ധിച്ച സമ്മിറ്റില്‍ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

പ്രവാസി ക്ഷേമവും സുസ്ഥിരതയും മര്‍കസിന്റെ ചരിത്രവും വര്‍ത്തമാനവും പ്രമേയമായ വിവിധ സെഷനുകളാണ് സമ്മിറ്റില്‍ നടന്നത്. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, ഉസ്മാന്‍ സഖാഫി തിരുവത്ര, എം സി അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ വാഴക്കാട്, റോഷന്‍ നൂറാനി, മര്‍സൂഖ് സഅദി കാമില്‍ സഖാഫി, ശരീഫ് കാരശ്ശേരി, കരീം ഹാജി മേമുണ്ട വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ ചാപ്റ്റര്‍ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി സ്വാഗതവും ഗ്ലോബല്‍ കൗണ്‍സില്‍ ജോയിന്റ് ഡയറക്ടര്‍ ദുല്‍കിഫില്‍ സഖാഫി നന്ദിയും പറഞ്ഞു.

Content Highlights:
Kanthapuram AP Aboobacker Musliyar urged the government to set up a study committee for NRI students facing uncertainty due to the West Asia war. He emphasized the need for urgent intervention to protect their education. The tense situation in regions near ഇസ്റാഈൽ and ഗസ്സ impacts many families.

 

 

Latest