Kerala
ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 25 മുതല്‍; 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി
യുഡിഎഫ് തങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ക്ഷേമ പെന്‍ഷന്‍ തുക 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം | സംസ്ഥാനത്തെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷനുകളുടെ വിതരണം ഈ മാസം 25 മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 600 രൂപയായിരുന്നു ക്ഷേമ പെന്‍ഷന്‍ നിരക്ക്.തുടര്‍ന്നു വന്ന ഒന്നും രണ്ടും പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായാണ് പെന്‍ഷന്‍ തുക 2000 രൂപയായി വര്‍ധിപ്പിച്ചത്. യുഡിഎഫ് തങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ക്ഷേമ പെന്‍ഷന്‍ തുക 3000 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----




