Connect with us

idukki dam open

ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കി ഡാം നാളെ തുറക്കും

ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തും

Published

|

Last Updated

ഇടുക്കി ‌ കനത്ത മഴയെ തുടര്‍ന്നുണ്ടായ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തതിനാല്‍ ഇടുക്കി ഡാം നാളെ തുറക്കും. ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തുമെന്ന് കലക്ടര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 79 കടുംബങ്ങളെ മാറ്റിപാര്‍പ്പിക്കും. അഞ്ച് വില്ലേജുകളില്‍ മുന്നറിയിപ്പ് എന്ന നിലയില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.

ജലനിരപ്പ് 2382.53 അടിക്ക് മുകളിലെത്തിയതോടെ ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാമുകള്‍ ഏറെയുള്ള ഇടുക്കിയില്‍ അഞ്ച് അണക്കെട്ടുകളില്‍ ഇതിനകം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊന്മുടി, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കുണ്ടള ഡാമുകളില്‍ ആണ് നിലവില്‍ റെഡ് അലേര്‍ട്ടുള്ളത്. കേരളത്തിന് എന്നും ആശങ്കയാവുന്ന മുല്ലപ്പെരിയാറില്‍ 10 ഷട്ടറുകളാണ് ഇതുവരെ തുറന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137.70 അടിയായിട്ടുണ്ട്

 

---- facebook comment plugin here -----

Latest