Connect with us

Kerala

വിഴിഞ്ഞം തുറമുഖം: പുലിമുട്ട് നിര്‍മാണത്തിന് ആദ്യ ഗഡുവായി 100 കോടി സര്‍ക്കാര്‍ വായ്പയെടുത്ത് നല്‍കി

കെ എഫ് സിയില്‍ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നല്‍കിയത്. ഹഡ്‌കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെ എഫ് സിയില്‍ നിന്ന് പണം വായ്പയെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണത്തിനുള്ള ആദ്യ ഗഡുവായി നൂറുകോടി രൂപ അദാനി ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുത്ത് നല്‍കി. കെ എഫ് സിയില്‍ നിന്ന് വായ്പയെടുത്താണ് 100 കോടി രൂപ നല്‍കിയത്. ഹഡ്‌കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെ എഫ് സിയില്‍ നിന്ന് പണം വായ്പയെടുത്തത്. നേരത്തെ സഹകരണ കണ്‍സോഷ്യത്തില്‍ നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വായ്പയെടുത്ത് ആദ്യഗഡു നല്‍കിയത്.

റെയില്‍വേ പദ്ധതിക്കായി സംസ്ഥാനം 100 കോടിയും സ്ഥലമേറ്റെടുപ്പിന് 100 കോടിയും നല്‍കാനുണ്ട്. ആകെ 550 കോടി സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുക്കാനാണ് ശ്രമിച്ചിരുന്നത്. മാര്‍ച്ച് 31 നകം 347 കോടി രൂപയായിരുന്നു സര്‍ക്കാര്‍ അദാനിക്ക് നല്‍കേണ്ടിയിരുന്നത്. പുലിമുട്ട് നിര്‍മാണ ചെലവിന്റെ 25 ശതമാന (347 കോടി രൂപ)മാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടത്.

ആകെ 3,400 കോടിയാണ് ഹഡ്‌കോയില്‍ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സര്‍ക്കാര്‍ വായ്പയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 1170 കോടി രൂപയും തുറമുഖത്തിന്റെ അനുബന്ധ നിര്‍മാണമായ റെയില്‍വേ പദ്ധതിക്കായാണ് ചെലവഴിക്കേണ്ടത്. വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ കേന്ദ്രം അദാനി ഗ്രൂപ്പിന് നല്‍കേണ്ടത് 818 കോടിയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ടായി കേരളം നല്‍കേണ്ടത് 400 കോടി രൂപയാണ്. വയബിലിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാര്‍ അടക്കം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. തുകക്കായി അദാനി ഗ്രൂപ്പ്് സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest