Connect with us

vivo t2x

മികച്ച സവിശേഷതകളുമായി വിവോ ടി2എക്‌സ് പുറത്തിറങ്ങി

വിവോ ടി1എക്‌സിന്റെ പിന്‍ഗാമിയാണ് ഈ മോഡല്‍.

Published

|

Last Updated

ബീജിംഗ് | ടി സീരീസിലെ പുതിയ മോഡല്‍ ടി2എക്‌സ് സ്മാര്‍ട്ട് ഫോണ്‍ വിവോ പുറത്തിറക്കി. ചൈനയില്‍ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ മോഡല്‍ അവതരിപ്പിച്ചത്. വിവോ ടി1എക്‌സിന്റെ പിന്‍ഗാമിയാണ് ഈ മോഡല്‍.

ബേസ് മോഡലായ 8ജിബി+128ജിബിക്ക് 1,699 ചൈനീസ് യെന്‍ (19,800 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. 8ജിബി+256ജിബി മോഡലിന് 1,899 യെന്നും (22,100 രൂപ) ആണ് വില. പിന്‍വശത്ത് രണ്ട് ക്യാമറകളാണുള്ളത്.

പ്രധാന ക്യാമറക്ക് 50 എം പി ശേഷിയുണ്ട്. രണ്ട് എം പി മാക്രോ ഷൂട്ടറാണ് രണ്ടാമത്തെ ക്യാമറ. മുന്‍വശത്തെ ക്യാമറയുടെ ശേഷി കമ്പനി പുറത്തുവിട്ടിട്ടില്ല. 6,000 എം എ എച്ച ബാറ്ററിയും 44വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

---- facebook comment plugin here -----

Latest