International
2024ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി വിവേക് രാമസ്വാമി
വിവേക് രാമസ്വാമി, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ടെക് മേഖലയിലെ സംരംഭകനും കമന്റേറ്ററും എഴുത്തുകാരനുമാണ്.
		
      																					
              
              
            വാഷിങ്ങ്ടണ്‍ |2024 ല്‍ യു എസ് പ്രസിഡന്റെ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. 37 കാരനായ വിവേക് രാമസ്വാമി, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ടെക് മേഖലയിലെ സംരംഭകനും യാഥാസ്ഥിതിക കമന്റേറ്ററും എഴുത്തുകാരനുമാണ്.
തനിക്ക് ഇത് വെറുമൊരു രാഷ്ട്രീയ പ്രചാരണമല്ല മറിച്ച് അടുത്ത തലമുറയിലെ അമേരിക്കക്കാര്‍ക്ക് ഒരു പുതിയ സ്വപ്നം സൃഷ്ടിക്കുന്നതിനുള്ള ഒരു സാംസ്‌കാരിക പ്രസ്ഥാനമാണെന്ന് വിവേക് രാമസ്വാമി ഉറപ്പിച്ചു പറഞ്ഞു.
‘ഈ രാജ്യത്ത് ആദര്‍ശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഞാന്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



