International
റിയാദിലെ യു എസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സഊദി അറേബ്യ
രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏത് നടപടിയും സ്വീകരിക്കാൻ സഊദി അറേബ്യക്ക് അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം
റിയാദ് | റിയാദിലെ യു എസ് എംബസിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് സഊദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം. വഞ്ചനാപരമായ ആക്രമണമാണ് നടന്നതെന്ന് വിശേഷിപ്പിച്ച മന്ത്രാലയം, ഇതിനെ ഏറ്റവും ശക്തമായ രീതിയിൽ അപലപിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഏത് നടപടിയും സ്വീകരിക്കാൻ സഊദി അറേബ്യക്ക് അവകാശമുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു. തിരിച്ചടിക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ രാജ്യം കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ രണ്ട് ഡ്രോണുകളാണ് എംബസി വളപ്പിൽ പതിച്ചത്. ഇത് ചെറിയ തോതിലുള്ള തീപിടുത്തത്തിനും കെട്ടിടത്തിന് നിസാര നാശനഷ്ടങ്ങൾക്കും കാരണമായി. യു എസ്-ഇസ്റാഈൽ സംയുക്ത നീക്കങ്ങൾക്ക് പിന്നാലെ മേഖലയിൽ ഇറാൻ പ്രത്യാക്രമണം ശക്തമാക്കുന്നതിനിടയിലാണ് ഈ സംഭവം.
Summary
Saudi Arabia’s Foreign Ministry has issued a strong condemnation of the Iranian drone attack on the US Embassy in Riyadh, labeling it a “treacherous” act. The Kingdom emphasized its sovereign right to take all necessary measures to protect its security and respond to such aggression. The attack, which occurred early Tuesday, caused minor damage and a limited fire at the embassy compound amidst escalating regional hostilities.


