Kerala
പന്നിക്കു വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
വസ്തു ഉടമയക്കെതിരെ പോലീസ് കേസെടുത്തു.
തിരുവനന്തപുരം| കിളിമാനൂര്‍ ചെങ്കിക്കുന്നില്‍ പന്നിക്കു വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കൊച്ചുണ്ണി( 58) മകന്‍ അഖില്‍ കണ്ണന്‍ (32) എന്നിവരാണ് മരിച്ചത്.
തോട്ടത്തിന് ചുറ്റും വൈദ്യുത വേലിയുണ്ട്. കൃഷിയിടത്തിലൂടെ പോകുന്നതിനിടെ ഇരുവരും വേലിയിൽ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭൂമി പാട്ടത്തിനെടുത്ത വ്യക്തി തന്നെയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. സംഭവസ്ഥലത്ത് നഗരൂർ പോലീസും കെ.എസ്.ഇ.ബി അധികൃതരും എത്തി പരിശോധന നടത്തി.വസ്തു ഉടമയക്കെതിരെ പോലീസ് കേസെടുത്തു.
---- facebook comment plugin here -----




