Connect with us

National

ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍

പല സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു വിദ്യാർഥി പോലും ചേര്‍ന്നിട്ടില്ല

Published

|

Last Updated

അഹമ്മദാബാദ്| ഗുജറാത്തില്‍ പഠിക്കാനായി കുട്ടികള്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍.  പല സ്‌കൂളുകളിലും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒരു വിദ്യാർഥി പോലും ചേര്‍ന്നിട്ടില്ല. പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയാണ് കുട്ടികള്‍. അധ്യാപകരുടെ ക്ഷാമവും സ്‌കൂളുകളില്‍ നേരിടുന്നുണ്ട്.

ഖാന്‍പൂര്‍ , കാവന്ത് , പോഷിന താലൂക്കുകളില്‍ കുട്ടികളുടെ കുറവ് കൂടുതലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനായി ഒരു അധ്യാപകന്‍ മാത്രമാണുള്ളത്. കുട്ടികളുടെ കൊഴിഞ്ഞുപോക്കും അധ്യാപകരുടെ ക്ഷാമവും തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

---- facebook comment plugin here -----

Latest