Connect with us

Story

വിമല സംസാരിക്കുന്നു

"എന്റെ മോൾ ഈ കടുംകൈ ചെയ്യേണ്ട കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലല്ലൊ ഈശ്വരന്മാരെ?' സ്വതേ ഗൗരവക്കാരനായ അച്ഛൻ വിങ്ങി വിങ്ങി പറഞ്ഞ് വിതുമ്പുന്നു !

Published

|

Last Updated

ഴുത്തിലെ കുരുക്കഴിച്ച് നിലത്തു കിടത്തുന്ന വിമലയുടെ വിറങ്ങലിച്ച ശരീരം കണ്ട് അയാൾ തേങ്ങി ! തിളങ്ങുന്ന താലിമാലയിൽ കണ്ണുകൾ വലം വെച്ചപ്പോൾ കൈകൾ വിറച്ചു! ആംബുലൻസ് സൈറണടിച്ച് നീങ്ങുമ്പോൾ മാറത്തടിച്ച് കരയുന്ന അമ്മയെ കണ്ട് പൊട്ടിക്കരഞ്ഞു പോയി !

വെട്ടിമുറിച്ച വിമലയുടെ ശരീരവുമായി മടങ്ങിയെത്തുമ്പോൾ ഉമ്മറത്തെ സോഫയിൽ സങ്കടം വാരിപ്പുതച്ചിരിക്കുന്ന അച്ഛനെ കണ്ട് പതറി ! “വിമല ഞങ്ങൾക്ക് പിറക്കാതെ പോയ മകൾ !! ‘
– ശവദാഹം കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞ് നെടുവീർപ്പിട്ടു !

“എന്റെ മോൾ ഈ കടുംകൈ ചെയ്യേണ്ട കാര്യം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ലല്ലൊ ഈശ്വരന്മാരെ?’ സ്വതേ ഗൗരവക്കാരനായ അച്ഛൻ വിങ്ങി വിങ്ങി പറഞ്ഞ് വിതുമ്പുന്നു !

മൗനത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ച് വിമലയുടെ മാതാപിതാക്കൾ ചുറ്റും നോക്കി. അന്നേരം, ഗേറ്റിൽ ഒരു പോലീസ് ജീപ്പിന്റെ കിതപ്പ് വീടും പരിസരവും വിറപ്പിച്ചു…!! തിടുക്കത്തിലെത്തിയ എസ് ഐ ഫോൺ ഓൺ ചെയ്ത് ഉയർത്തിപ്പിടിച്ചു.
വിമല സംസാരിക്കുന്നു –
പരിഭവങ്ങളുടെ മിന്നൽപ്പിണർ !

പരാതികളുടെ ഇടിമുഴക്കങ്ങൾ! സ്തംഭിച്ചു നിൽക്കെ പോലീസുകാർ പിടിച്ചുവലിച്ച് ജീപ്പിൽ കയറ്റി.
എതിർ സീറ്റിൽ തലകുനിച്ചിരിക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് അയാൾ വെറുപ്പോടെ തല തിരിച്ചു.

Latest