Kerala
യു ഡി എഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാല്‍; സതീശന് മികച്ച ഭരണം കാഴ്ചവെക്കാനാകട്ടെ- വെള്ളാപ്പള്ളി
ഞാന്‍ അന്ന് പറഞ്ഞത് പിണറായി ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവനാണ് ഞാന്‍ എന്നായിരുന്നു
ആലപ്പുഴ| നിയസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന്റെ രാജശില്‍പ്പി കെസി വേണുഗോപാലാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പില്‍ ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും നയരൂപീകരത്തിലും തന്ത്രങ്ങളിലുമെല്ലാം സ്വാധീനം ചെലുത്താന്‍ കെ സി വേണുഗോപാലിന് സാധിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഭരണം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വമ്പന്‍ വിജയമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. പ്രതീക്ഷിച്ച ജയം എല്‍ഡിഎഫിന് ലഭിച്ചില്ല. ഞാന്‍ അന്ന് പറഞ്ഞത് പിണറായി ഭരണത്തില്‍ വരാന്‍ ആഗ്രഹിക്കുന്നവനാണ് ഞാന്‍ എന്നായിരുന്നു. അത് നടക്കുമോ ഇല്ലയോ എന്നല്ല. ഏതായാലും നടന്നില്ലെന്ന് മാത്രമല്ല, 102 സീറ്റില്‍ ജയിക്കാന്‍ യുഡിഎഫിന് സാധിച്ചു.
രമേശ് ചെന്നിത്തല, വിഡി സതീശന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ആ വിജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.







