Connect with us

Kerala

പിണറായി പ്രതിപക്ഷ നേതാവായേക്കും; തീരുമാനം ഇന്ന്

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയത്.

Published

|

Last Updated

തിരുവനന്തപുരം| പ്രതിപക്ഷ നേതാവായി പിണറായി വിജയന്‍ വരുമെന്ന് സുചന. സി പി ഐ എം സംസ്ഥാന സമിതിയില്‍ ഇന്ന് തീരുമാനമുണ്ടാകും. കേരളത്തില്‍ നിന്നുള്ള പി ബി അംഗങ്ങള്‍ കൂടിയാലോചിച്ച് തീരുമാനിക്കും.

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുന്നത് നീണ്ടുപോയത്. എന്നാല്‍ വിഡി സതീശനെ മുഖ്യമന്ത്രിയായി എ ഐ സി സി പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതൃ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണു സൂചന.

ഉച്ചയ്ക്ക് 12 മണിക്ക് എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ദീപ ദാസ് മുന്‍ഷി സതീശന്റെ പേര് പ്രഖ്യാപിച്ചത്. എംഎല്‍എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ കെ സി വേണുഗോപാലിന് ആയിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ പൊതുവികാരവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മൂന്ന് മുന്‍ കെ പി സി സി പ്രസിഡന്റുമാരുടെ ഉറച്ച നിലപാടും ഹൈക്കമാന്‍ഡിനെ വി ഡി സതീശനിലേക്ക് എത്തിച്ചതില്‍ നിര്‍ണായക ഘടകമായി. അങ്ങനെയാണ് എംഎല്‍എമാരുടെ അംഗബലത്തില്‍ മുന്നിലായിട്ടും കെ സിയെ തള്ളി വി ഡി സതീശന്‍ എന്ന പേരിലേക്ക് ഹൈക്കമാന്‍ഡിനെ എത്തിച്ചത്.

Content Highlights:
The CPIM State Committee is expected to announce Pinarayi Vijayan as the Leader of the Opposition following the UDF’s election victory. This follows the AICC’s official declaration of VD Satheesan as the new Chief Minister of Kerala. Although KC Venugopal had significant support among MLAs, the High Command opted for Satheesan considering the public sentiment and ally opinions.

 

 

Latest