Kerala
വയനാട് മേപ്പാടിയില്‍ വാഹനാപകടം; ജീപ്പ് ഡ്രൈവര്‍ മരിച്ചു
ചെമ്പോത്തറ സ്വദേശി പി കുട്ടനാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കല്‍പ്പറ്റ | വയനാട് മേപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മേപ്പാടി 900 കണ്ടിയിലായിരുന്നു സംഭവം. ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.
ജീപ്പിന്റെ ഡ്രൈവര്‍ ചെമ്പോത്തറ സ്വദേശി പി കുട്ടനാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
കുട്ടന്റെ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----




