Connect with us

Ongoing News

കൊല്‍ക്കത്തയെ ചക്രവര്‍ത്തികളാക്കി വരുണ്‍

21 റൺസിനാണ് കൊൽക്കത്ത ബെംഗളൂരുവിനെ കീഴടക്കിയത്

Published

|

Last Updated

ബെംഗളൂരു | വരുണ്‍ ചക്രവര്‍ത്തിയെന്ന സ്പിന്നറുടെ കറങ്ങിത്തിരിയുന്ന ബോളുകള്‍ക്കു മുന്നില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെല്ലുവിളി വിലപ്പോയില്ല. 21 റണ്‍സിനാണ് ബെംഗളൂരു കൊല്‍ക്കത്തക്ക് മുന്നില്‍ കീഴടങ്ങിയത്.

നാല് ഓവറില്‍ 27 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും 29ന് രണ്ട് വിക്കറ്റ്  വീഴ്ത്തിയ ആന്ദ്രെ റസലും 30ന് രണ്ട് വിക്കറ്റ്  നേടിയ സൂയഷ് ശർമയു മാണ് വീരാടിനെയും കൂട്ടരെയും 179 റണ്‍സില്‍ ഒതുക്കിയത്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ബെംഗളൂരു 179 റണ്‍സെടുത്തത്.

സ്കോർ:  കൊൽക്കത്ത- 20 ഓവറിൽ അഞ്ചിന് 200. ബെംഗളൂരു- 20 ഓവറിൽ എട്ടിന് 179.

ഓപണറായി ഇറങ്ങിയ വിരാട് കോലി 37 ബോളില്‍ 54 റണ്‍സെടുത്ത് ടോപ് സ്‌കോററായി. 18 ബോളില്‍ 34 റണ്‍സെടുത്ത മഹിപാല്‍ ലോംറോറും 18 പന്തില്‍ 22 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും താരതമ്യേനെ മികച്ച പ്രകടനം നടത്തി. എന്നാല്‍, ഇടക്കിടെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ബെംഗളുരൂവിന് തിരിച്ചടിയായി.

ഇതോടെ, നാല് മത്സരങ്ങളില്‍ പരാജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് ബെംഗളൂരു. തുടര്‍ച്ചയായ നാല് പരാജയത്തിന് ശേഷം വിജയവഴിയിലെത്തിയത് കൊല്‍ക്കത്ത് ആശ്വാസകരമാണ് ഇന്നത്തെ ഫലം. എന്നാല്‍, പോയിന്റ് പട്ടികയില്‍ ഏഴാമത് തന്നെ തുടരുകയാണ് കൊല്‍ക്കത്ത.

---- facebook comment plugin here -----

Latest