Kerala
വര്‍ക്കല കസ്റ്റഡി മര്‍ദ്ദനം: സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
വര്‍ക്കല സ്റ്റേഷന്‍ എസ് ഐ പി ആര്‍ രാഹുലില്‍ നിന്ന് പിഴ സര്‍ക്കാര്‍ ഈടാക്കണമെന്നും ഉത്തരവില്‍ പറയുന്നു
തിരുവനന്തപുരം | വര്‍ക്കല കസ്റ്റഡി മര്‍ദ്ദനത്തില്‍ പരാതിക്കാരന് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വര്‍ക്കല സ്റ്റേഷന്‍ എസ് ഐ പി ആര്‍ രാഹുലിനെതിരായ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ ഉത്തരവ്.
പിഴ എസ് ഐയില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നും രണ്ട് മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ എട്ടു ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും നിര്‍മ്മാണ തൊഴിലാളിയുമായ സുരേഷിന്റെ പരാതിയിലാണ് നടപടി.
മണ്ണെടുപ്പ് പരാതിയിലാണ് സുരേഷിനെ പോലീസ് പിടിച്ചു കൊണ്ടുപോയത്. പിന്നീട് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് പരാതി. സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പ് തല അന്വേഷണവും നടക്കുന്നുണ്ട്. നെയ്യാറ്റിന്‍കര ഡിവൈ എസ് പി ആണ് അന്വേഷണം നടത്തുന്നത്.


