Connect with us

vani jayaram

വാണിജയറാം അന്തരിച്ചു

അന്ത്യം ചെന്നൈയില്‍

Published

|

Last Updated

ചെന്നൈ | പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.

അന്യഭാഷയില്‍ നിന്നുവന്ന് മലയാളിയുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യകാല ഗായികമാരിലൊരാളായിരുന്നു വാണി ജയറാം. മലയാളസിനിമാ ഗാനമേഖലയില്‍ 1975-85 കാലഘട്ടം വാണി ജയറാമിന്റെയും എസ്സ് ജാനകിയുടെയുമായിരുന്നു. സലില്‍ ചൗധരി, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, ജോണ്‍സണ്‍ എന്നീ പ്രതിഭാ ശാലികളായ സംഗീതജ്ഞര്‍ വാണി ജയറാമിന്റെ സ്വരം നന്നായി ഉപയോഗപ്പെടുത്തി.

19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഈ ഗായിക, നീണ്ട ഇടവേളയ്ക്ക് ശേഷം 1983 എന്ന ചിത്രത്തില്‍ ഗോപിസുന്ദറിന്റെ ഈണത്തില്‍ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം ആലപിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഹൃദയം കവര്‍ന്നു.

1971ല്‍ ഗുഡ്ഡി എന്ന ഹിന്ദി ചിത്രത്തിലെ വസന്ത് ദേശായിയുടെ ഈണത്തില്‍ പിറന്ന മൂന്ന് ഗാനങ്ങളിലൂടെ ചലച്ചിത്ര ഗാനരംഗത്തു സാന്നിധ്യമറിയിച്ച വാണി ജയറാം 1975, 1981, 1991 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാരം നേടി. 1945 നവംബര്‍ 30 നു ജനിച്ച വാണി ജയറാം മലയാളത്തില്‍ മാഞ്ഞുപോകാത്ത സ്വരമാധുരിയായി നിലനില്‍ക്കുന്നു.

 

Latest