Connect with us

Kerala

വാല്‍പ്പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തിന് മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘം പുറപ്പെട്ടു

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും അധികൃതര്‍.

Published

|

Last Updated

മലപ്പുറം | തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ വാഹനാപകടമുണ്ടായ സ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍, കോയമ്പത്തൂര്‍ കലക്ടര്‍ പവന്‍ കുമാര്‍ ജി ഗിരിയപ്പനവറുമായി ഫോണില്‍ ബന്ധപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള അടിയന്തര സഹായം ഉറപ്പാക്കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുമെന്നും പരുക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മലപ്പുറത്ത് നിന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ അടങ്ങുന്ന റവന്യൂ സംഘം, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മാത്യുവിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം, പോലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട് നിന്ന് മെഡിക്കല്‍ ടീം, എ ഡി എം, രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവര്‍ പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. ഇവര്‍ തുടര്‍നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും.

പരുക്കേറ്റവരെ നിലവില്‍ പൊള്ളാച്ചി സര്‍ക്കാര്‍ ആശുപത്രിയിലും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെ ഡോക്ടര്‍മാരുടെ സേവനവും ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest