Connect with us

Kerala

വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ

ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം

Published

|

Last Updated

കോഴിക്കോട്  | വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ച ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

തീപ്പിടുത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. പൈതൃക കെട്ടിടമായി ഇതിനെ സംരക്ഷിച്ച് 2017ല്‍ പുതുക്കിയിരുന്നു.1920 മുതലുള്ള താലൂക്കിലെ റവന്യു രേഖകള്‍ കെട്ടിടത്തിലുണ്ടായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തതിന് കാരണമെന്നാണ് ഇലക്ട്രിക്കല്‍ വിദഗ്ധരും കെഎസ്ഇബിയും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വെളിവായത്. സംഭവത്തില്‍ ജില്ലാ കലക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest