Connect with us

Kerala

പോലീസിനു നേരെ കരിയോയില്‍ പ്രയോഗം; മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കറുത്ത സാരിയുടുത്താണ് സമരക്കാര്‍ എത്തിയത്. പോലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെയും സെക്രട്ടേറിയറ്റിനകത്തേക്കും കരിയോയില്‍ ഒഴിച്ചു.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കരിയോയിലുമായി മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. കറുത്ത സാരിയുടുത്താണ് സമരക്കാര്‍ എത്തിയത്. പോലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പോലീസിന് നേരെയും സെക്രട്ടേറിയറ്റിനകത്തേക്കും കരിയോയില്‍ ഒഴിച്ചു. സെക്രട്ടേറിയറ്റിന്റെ ഗേറ്റ് ചാടി കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കലക്ടറേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. കറുത്ത ഷര്‍ട്ട് ധരിച്ച് കറുത്ത ബലൂണുകളുമായെത്തിയ പ്രവര്‍ത്തകര്‍ കലക്ടറേറ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതുകൊണ്ടും സമരക്കാരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ കൂടുതല്‍ പോലീസിനെ സംഭവ സ്ഥലത്ത് വിന്യസിച്ചു. ഷാഫി പറമ്പില്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 

Latest